
വിഴിഞ്ഞം: ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് സ്വർണാഭരണവും പണവും കവർന്നു.വെങ്ങാനൂർ നീലകേശി റോഡിൽ ആദിത്യൻ ഹൗസിൽ മനോജിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 7 പവനോളം ആഭരണങ്ങളും 15,000 രൂപയുമാണ് മോഷ്‌ടിച്ചത്.ഹാളിലെ ജനൽ കമ്പികൾ മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്.ഓട്ടോ ഡ്രൈവറായ മനോജ് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്.വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.വിരലടയാള വിദഗ്ദ്ധർ,ഡോഗ് സ്ക്വാഡ്,ഫോറൻസിക് വിഭാഗം എന്നിവർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
ഫോട്ടോ: മോഷണം നടന്ന വീട്ടിൽ ഫോറൻസിക് വിഭാഗം തെളിവെടുക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
