
മൂവാറ്റുപുഴ: ഹെറോയിനുമായി അസാം സ്വദേശിയെ മൂവാറ്റുപുഴ എക്‌സൈസ് സംഘം പിടികൂടി. അസാം മറിഗോൺ സില്പഗുരി സ്വദേശി ഖാജൽ ഉദ്ദിനാണ് (32) അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് മുളവൂർ മേക്കപ്പടിക്കൽ ഭാഗത്തുള്ള വാടകക്കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. രഹസ്യവിവരത്തെത്തുടർന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എസ്. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |