
തണ്ണിത്തോട് : മേടപ്പാറ സ്വദേശിയായ യുവാവിനെ വാക്കത്തികൊണ്ട് തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ തണ്ണിത്തോട് പൊലീസ് അറസ്റ്റുചെയ്തു. കുളത്തൂപ്പുഴ ഡാലി ഉഷാ വിലാസം വീട്ടിൽ സുഭാഷ് (36) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച ഉച്ചയ്ക്കാണ് കേസിന് ആസ്പദമായ സംഭവം. സുഭാഷ് താമസിക്കുന്ന തണ്ണിത്തോട് മേടപ്പാറയിലെ വീടിനോട് ചേർന്നുള്ള അയൽവാസിയുടെ ഭാര്യയെ ഇയാൾ നോക്കിയിരിക്കുന്നത് പതിവായിരുന്നു. ഇതിനെ ചൊല്ലി അയൽവാസിയും സുഭാഷുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ യുവാവിന്റെ തലയ്ക്ക് വെട്ടിയെന്നാണ് കേസ്. സ്റ്റേഷൻ ഹൗസ് ഓഫീസർ വിപിൻ, എസ്.ഐ നെപ്പോളിയൻ, എ.എസ്.ഐ മാരായ ജയരാജ് , രജനി, പൊലീസുകാരായ സാബു , താജുദീൻ , രതീഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ സുഭാഷിനെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |