
കൊച്ചി: ബിസിനസുകാരന്റെ വീട്ടിൽ നിന്ന് ഒരു ലക്ഷം രൂപയുമായി ജോലിക്കാരി കടന്നു. എറണാകുളം കോമ്പാറ ജംഗ്ഷനിലെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ പുറത്തുപോയ തക്കം നോക്കിയായിരുന്നു മോഷണം. ആകെയുണ്ടായിരുന്ന 5 ലക്ഷം രൂപയിൽ നിന്നാണ് 1 ലക്ഷം കവർന്നത്. പണവുമായി ജോലിക്കാരി പോകുന്ന സി.സി ടിവി ദൃശ്യങ്ങൾ എറണാകുളം സെൻട്രൽ പൊലീസിന് ലഭിച്ചു. ആലുവ സ്വദേശിയായ സ്ത്രീയെ കണ്ടെത്താൻ അന്വേഷണം തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |