
ന്യൂഡൽഹി: പ്രമുഖ കവിയും ഗാനരചയിതാവുമായ പ്രസൂൺ ജോഷിയെ പ്രസാർ ഭാരതി ചെയർമാനായി കേന്ദ്രസർക്കാർ നിയമിച്ചു. ഡിസംബറിൽ നവ്‌നീത്കുമാർ സെഹ്ഗാൾ രാജിവച്ചതിനെ തുടർന്നുള്ള ഒഴിവാണ് നികത്തിയത്. ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ എന്നിവ പ്രസാർ ഭാരതിയുടെ കീഴിലാണ്. ഉത്തരാഖണ്ഡ് അൽമോറ സ്വദേശിയാണ് പ്രസൂൺ ജോഷി. രണ്ടു തവണ മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടി. 2015ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |