
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജയം ടീം യു.ഡി.എഫിന്റെ വിജയമാണെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം.സുധീരൻ. വിജയം ഏതെങ്കിലും വ്യക്തിയുടേതാണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.എന്തിനാണ് ഡൽഹിയിലെത്താൻ പറഞ്ഞതെന്ന് അറിയില്ല. അവിടെ എത്തി നേതാക്കളുമായി കാണും.മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തീരുമാനം നീളുന്നതിനെക്കുറിച്ചൊന്നും താൻ പറയുന്നില്ല. എത്രയും പെട്ടെന്ന് മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമെടുക്കട്ടെയെന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയർന്ന് പ്രവർത്തിക്കാൻ സാധിക്കട്ടെയെന്നും വി.എം.സുധീരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |