SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.48 AM IST

തോൽവി ഞെട്ടിക്കുന്നത്,​ വിശകലനം ആഴത്തിൽ; പി.ബി യോഗത്തിനുശേഷം എം.എ.ബേബി

Increase Font Size Decrease Font Size Print Page
ldf-orthadox-nss-

ന്യൂഡൽഹി: ഞെട്ടിക്കുന്ന തോൽവിയാണ് കേരളത്തിൽ സംഭവിച്ചതെന്നും അതിന്റെ കാരണങ്ങൾ ആഴത്തിൽ അവലോകനം ചെയ്യുമെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ മണ്ഡലത്തിലുമുള്ള തോൽവിയുടെ കാരണങ്ങൾ വിശകലനംചെയ്യും. സംസ്ഥാനക്കമ്മിറ്റി തലം മുതൽ ഇന്നു ചർച്ച തുടങ്ങും. പാർട്ടി അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും അഭിപ്രായങ്ങൾ പരിഗണിക്കും. തിരഞ്ഞെടുപ്പുഫലം ചർച്ച ചെയ്യാൻ മെയ് 22 മുതൽ 24 വരെ ഡൽഹിയിൽ കേന്ദ്ര കമ്മിറ്റി യോഗം ചേരും. തുടർന്ന് വീണ്ടും സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും.

മതേതരത്വത്തിന് പേരുകേട്ട കേരളത്തിൽ ബി.ജെ.പി മൂന്നു സീറ്റ് നേടിയത് ഭീഷണിയാണ്. സി.പി.എമ്മിനെതിരെ തെറ്റായ ആരോപണങ്ങളുയർത്തിയ കോൺഗ്രസിന്റെ മൃദുസമീപനമാണ് ബി.ജെ.പിയുടെ വളർച്ചയ്ക്കിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ്: തീരുമാനം കേരളത്തിൽ

സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെ കേരളനേതൃത്വം തീരുമാനിക്കും. ഈ വിഷയം പി.ബി ചർച്ച ചെയ്‌തിട്ടില്ല. പിണറായി പ്രതിപക്ഷനേതാവ് ആകുമോ എന്ന ചോദ്യത്തിന് വ്യക്തികളല്ല തീരുമാനമെടുക്കേണ്ടതെന്നായിരുന്നു മറുപടി. ഉചിതമായ സമയത്ത് പി.ബിയുടെ ഇടപെടലുണ്ടാകുമെന്നും എം.എ.ബേബി പറഞ്ഞു.

മുതിർന്ന നേതാവെന്ന നിലയിലാണ് പിണറായി തിരഞ്ഞെടുപ്പിനെ നയിച്ചത്. തോൽവിയുടെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കേണ്ട ആവശ്യമില്ല. പാർട്ടി ഒന്നായിട്ടാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതുമായി ബന്ധപ്പെട്ട തീരുമാനമെടുത്ത നേതാക്കളുടെ ഭാഗത്ത് വീഴ്‌ചയുണ്ടെന്ന് തെളിഞ്ഞാൽ പരിഹരിക്കപ്പെ‌ടണം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം തിരുത്തലുണ്ടായി. അവ മതിയായില്ലെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചു.

സി.​പി.​എം​ ​നേ​തൃ​യോ​ഗ​ങ്ങ​ൾ​ ​ഇ​ന്നു​ ​മു​തൽ

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​നെ​ ​തീ​രു​മാ​നി​ക്കാ​നും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ​രാ​ജ​യ​കാ​ര​ണ​ങ്ങ​ൾ​ ​വി​ല​യി​രു​ത്താ​നു​മാ​യി​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​നേ​തൃ​യോ​ഗ​ങ്ങ​ൾ​ ​ഇ​ന്നു​ ​തു​ട​ങ്ങും.​ ​ഇ​ന്ന് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റും​ ​നാ​ളെ​യും​ ​മ​റ്റ​ന്നാ​ളും​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യും​ ​ചേ​രും.​ ​പ്ര​തി​പ​ക്ഷ​ ​നേ​തൃ​സ്ഥാ​നം​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ​ ​യോ​ഗ​ത്തി​ൽ​ ​തീ​രു​മാ​ന​മു​ണ്ടാ​കും.​ ​അ​ദ്ദേ​ഹം​ ​പ്ര​തി​പ​ക്ഷ​ ​നേ​തൃ​സ്ഥാ​നം​ ​ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​ ​ക​ഴി​ഞ്ഞ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗ​ത്തി​ൽ​ ​അം​ഗ​ങ്ങ​ൾ​ ​പി​ന്തു​ണ​ച്ചി​രു​ന്നു.​ ​അ​തേ​സ​മ​യം,​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.​ ​ഇ​ന്നു​ ​ചേ​രു​ന്ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗം​ ​ഇ​ക്കാ​ര്യം​ ​ച​ർ​ച്ച​ ​ചെ​യ്യും.​ ​പി​ണ​റാ​യി​ ​നി​ല​പാ​ട് ​അ​റി​യി​ക്കു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​അ​ദ്ദേ​ഹ​ത്തെ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വാ​ക്കി,​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​നെ​ ​ഉ​പ​നേ​താ​വാ​ക്കാ​ൻ​ ​സി.​പി.​എം​ ​ആ​ലോ​ചി​ച്ചി​രു​ന്നു.​ ​പ്ര​തി​പ​ക്ഷ​ ​ഉ​പ​നേ​താ​വ് ​സ്ഥാ​നം​ ​വേ​ണ​മെ​ന്ന് ​സി.​പി.​ഐ​ ​ക​ടു​ത്ത​ ​നി​ല​പാ​ട് ​എ​ടു​ത്ത​തോ​ടെ​ ​ഈ​ ​നീ​ക്കം​ ​ഉ​പേ​ക്ഷി​ച്ചു.​ ​പ​രാ​ജ​യ​ത്തി​ന്റെ​ ​ഉ​ത്ത​ര​വാ​ദി​ത്വ​വും​ ​ആ​രോ​ഗ്യ​കാ​ര​ണ​വും​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​പി​ണ​റാ​യി​ ​മാ​റി​നി​ന്നാ​ൽ​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​നെ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വാ​യി​ ​തി​ര​ഞ്ഞെ​ടു​ക്കു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​സ​ജി​ ​ചെ​റി​യാ​ൻ,​ ​പി.​എ.​മു​ഹ​മ്മ​ദ് ​റി​യാ​സ് ​എ​ന്നി​വ​രെ​യും​ ​പ​രി​ഗ​ണി​ക്കും.

വോ​ട്ടു​ബാ​ങ്കി​ലെ​ ​ചോ​ർ​ച്ച
പ​രി​ശോ​ധി​ക്കാ​ൻ​ ​സി.​പി.ഐ

ന്യൂ​ഡ​ൽ​ഹി​:​ ​കേ​ര​ള​ത്തി​ലെ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വ​ൻ​ ​തി​രി​ച്ച​ടി​ക്ക് ​ഇ​ട​യാ​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ ​പ​ര​മ്പ​രാ​ഗ​ത​ ​വോ​ട്ട് ​ബാ​ങ്കി​ൽ​ ​വ​ൻ​ ​ചോ​ർ​ച്ച​ ​സം​ഭ​വി​ച്ച​താ​യുംകാ​ര​ണം​ ​ആ​ഴ​ത്തി​ൽ​ ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും​ ​ഡ​ൽ​ഹി​യി​ൽ​ ​ചേ​ർ​ന്ന​ ​സി.​പി.​ഐ​ ​ദേ​ശീ​യ​ ​കൗ​ൺ​സി​ൽ​ ​വി​ല​യി​രു​ത്തി.​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്താ​ൻ​ ​കേ​ര​ള​ഘ​ട​ക​ത്തോ​ട് ​ആ​വ​ശ്യ​പ്പെ​ട്ട​താ​യി​ ​യോ​ഗ​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​വി​ശ​ദീ​ക​രി​ച്ച​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഡി.​ ​രാ​ജ​ ​അ​റി​യി​ച്ചു.
പ്ര​ത്യ​യ​ശാ​സ്‌​ത്ര​-​മ​തേ​ത​ര​ ​അ​ടി​ത്ത​റ​യി​ലു​ണ്ടാ​യ​ ​ത​ക​ർ​ച്ച​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ഇ​ട​തു​ ​പാ​ർ​ട്ടി​ക​ളു​ടെ​ ​കൂ​ട്ടാ​യ​ ​പ​രി​ശ്ര​മം​ ​വേ​ണ​മെ​ന്നും​ ​യോ​ഗം​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​തി​ര​ക്കു​ക​ളു​ള്ള​തി​നാ​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​സാ​ധി​ക്കി​ല്ലെ​ന്ന് ​അ​റി​യി​ച്ച​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നു​ള്ള​ ​ചി​ല​ ​ദേ​ശീ​യ​ ​കൗ​ൺ​സി​ൽ​ ​അം​ഗ​ങ്ങ​ൾ​ക്ക് ​അ​വ​ധി​ ​ന​ൽ​കി​യി​രു​ന്ന​താ​യി​ ​രാ​ജ​ ​പ​റ​ഞ്ഞു.
ത​മി​ഴ്നാ​ട്ടി​ൽ​ ​വി​ജ​യ്‌​യു​ടെ​ ​ടി.​വി.​കെ​യ്‌​ക്ക് ​പി​ന്തു​ണ​ ​ന​ൽ​കി​യ​തി​ന്റെ​ ​പേ​രി​ൽ​ ​ഡി.​എം.​കെ​ ​ഇ​ന്ത്യ​ ​മു​ന്ന​ണി​ ​വി​ട്ട​ത് ​ദേ​ശീ​യ​ ​ത​ല​ത്തി​ൽ​ ​തി​രി​ച്ച​ടി​യാ​കാ​തി​രി​ക്കാ​ൻ​ ​സി.​പി.​ഐ​ ​ഇ​ട​പെ​ട​ൽ​ ​ന​ട​ത്തും.​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​കോ​ൺ​ഗ്ര​സ് ​കൈ​ക്കൊ​ണ്ട​ ​ഏ​ക​പ​ക്ഷീ​യ​മാ​യ​ ​നി​ല​പാ​ടാ​ണ് ​ഇ​തി​നു​ ​ഇ​ട​യാ​ക്കി​യ​ത്.​ ​ബി.​ജെ.​പി​യു​ടെ​ ​നീ​ക്ക​ങ്ങ​ൾ​ ​ചെ​റു​ക്കാ​നാ​ണ് ​ഇ​ട​തു​ ​പാ​ർ​ട്ടി​ക​ൾ​ ​ടി.​വി.​കെ​യ്‌​ക്ക് ​പി​ന്തു​ണ​ ​ന​ൽ​കി​യ​തെ​ന്നും​ ​രാ​ജ​ ​വി​ശ​ദീ​ക​രി​ച്ചു.
കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ​ ​ആ​ഗ​സ്റ്റ് ​ആ​റു​ ​മു​ത​ൽ​ 15​ ​വ​രെ​ ​രാ​ജ്യ​വ്യാ​പ​ക​മാ​യി​ ​ജി​ല്ലാ​ ​പ​ദ​യാ​ത്ര​ക​ൾ​ ​ന​ട​ത്താ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​സെ​പ്‌​തം​ബ​ർ​ 28​ന് ​ഡ​ൽ​ഹി​യി​ൽ​ ​ച​ലോ​ ​മാ​ർ​ച്ച് ​സം​ഘ​ടി​പ്പി​ക്കും.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA