SignIn
Kerala Kaumudi Online
Friday, 08 May 2026 5.15 PM IST

ഉറങ്ങിക്കിടക്കുന്നതിനിടെ മേൽക്കൂരയിൽ നിന്നും പാമ്പ് വീണു; കടിയേറ്റ പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ

Increase Font Size Decrease Font Size Print Page
snake-bite

പത്തനാപുരം: ഉറങ്ങിക്കിടക്കുന്നതിനിടെ പെൺകുട്ടിക്ക് പാമ്പ് കടിയേറ്റു. മേൽക്കൂരയിൽ നിന്ന് വീണ പാമ്പാണ് കടിച്ചത്. പിടവൂർ മൂലംകോട് രാജേഷ് ഭവനിൽ രേവതിക്ക് (15) ആണ് കടിയേറ്റത്. കുട്ടി പുനലൂർ താലൂക്ക് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.


ഷീറ്റിട്ട വീടിന്റെ മുകളിൽ നിന്ന് പാമ്പും എലിയും പെൺകുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. എലി ശല്യമുള്ളതിനാൽ ലൈറ്റ് ഓഫ് ചെയ്യാതെയാണ് വീട്ടുകാർ ഉറങ്ങിയിരുന്നത്. പെട്ടെന്ന് എന്തോ ദേഹത്ത് വീണത് അറിഞ്ഞ് ഞെട്ടിയുണർന്ന രേവതി പാമ്പിനെ കണ്ട് നിലവിളിച്ചു. ആദ്യം കാലിലെ മുറിവ് കണ്ടപ്പോൾ എലി കടിച്ചതാകുമെന്നാണ് കരുതിയെങ്കിലും പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കടിച്ചത് പാമ്പാണെന്ന് ഡോക്‌ടർമാർ സ്ഥിരീകരിച്ചത്.


രേവതിയുടെ കരച്ചിൽ കേട്ടെത്തിയ വീട്ടുകാരും അയൽവാസികളും പാമ്പിനെ കണ്ടിരുന്നു. അലമാരയുടെ അടിയിലേക്ക് ഇഴഞ്ഞുനീങ്ങിയ പാമ്പ് പിന്നീട് ഭിത്തിയിലെ മാളത്തിനുള്ളിൽ ഒളിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. തുടർന്ന് വീട്ടുകാർ തറ കുഴിച്ചു പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

TAGS: SNAKE, SNAKEBITE, LATESTNEWS, PATHNAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.