
മുഹമ്മ:സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ 17 ാം മത് അക്ഷയശ്രീ അവാർഡ് 2025 വിതരണം ഇന്ന് നടക്കും.രാവിലെ 10ന് ആര്യക്കര ഗൗരീനന്ദനം ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം പത്മശ്രീ ജി.ദേവകി അമ്മ ഉദ്ഘാടനം ചെയ്യും.പെരുമ്പളം സ്വദേശി കെ.എ. ശ്രീകുമാറിനാണ് മികച്ച ജൈവകർഷകനുള്ള പുരസ്‌കാരം.രണ്ട് ലക്ഷം രൂപയും ഉപഹാരവും നൽകും.മറ്റു ജില്ലകളിലെ മികച്ച ജൈവകർഷകർക്ക് അരലക്ഷം രൂപ വീതവും നൽകും.വിവിധ വിഭാഗങ്ങളിലായി 53 പുരസ്‌കാരങ്ങളും വിതരണം ചെയ്യും.ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റി കുമാരി ഷിബുലാൽ അദ്ധ്യക്ഷത വഹിക്കുന്നസമ്മേളനത്തിൽ ഇൻഫോസിസ് സ്ഥാപകൻ എസ്.ഡി.ഷിബുലാൽ മുഖ്യാതിഥിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
