തിരുവല്ല : തിരുവല്ലയുടെ നിയുക്ത എം.എൽ.എ അഡ്വ.വർഗീസ് മാമ്മന് നിരണം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പഞ്ചായത്ത് ഹാളിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജോളി ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റെന്നി തോമസ്, ബ്ലോക്ക് അംഗങ്ങളായ ജോളി ജോർജ്, റേച്ചൽ വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ അജോയ് കെ.വർഗീസ്, തോമസ് മത്തായി, അമ്പിളി സാമൂവേൽ, ജോമോൾ മാത്യു, ബിന്ദു ജെ.വൈക്കത്തുശ്ശേരി, പി.എൻ.ബാലകൃഷ്ണൻ, ഡോ.ജോൺസൺ വി.ഇടിക്കുള,രാജൻ കെ.വർഗീസ്, ബാബു കടമ്പാട്ടുശ്ശേരി, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പ്രസംഗിച്ചു. അപ്പർകുട്ടനാട് മേഖലയിലെ നെൽക്കർഷകർ നേരിടുന്ന വിഷയങ്ങളും സംഭരിച്ച നെല്ലിന്റെ തുക എത്രയും വേഗം നെൽക്കർഷകർക്ക് ലഭിക്കുവാൻ ഇടപെടുമെന്ന് പഞ്ചായത്ത് അംഗവും അരിയോടിച്ചാൽ പാടശേഖര സമിതി സെക്രട്ടറി അജോയ് കെ വർഗീസ് ഉന്നയിച്ചപ്പോൾ നിയുക്ത എം.എൽ.എ അഡ്വ.വർഗീസ് മാമ്മൻ ഉറപ്പുനൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |