
അങ്കമാലി: എസ്.സി.എം.എസ് സ്കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലെ എൻ.എസ്.എസ് യൂണിറ്റും മാനേജ്‌മെന്റും സംയുക്തമായി നടപ്പാക്കുന്ന ഭവനരഹിതർക്ക് വീട് പദ്ധതിയുടെ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. കാരമറ്റത്ത് കൊല്ലേലിൽ അജിത ഭരതനാണ് പദ്ധതിയിലൂടെ വീട് ലഭിക്കുക. എൻ.എസ്.എസ് 182, 328 യൂണിറ്റുകൾ നെടുമ്പാശേരി, കറുകുറ്റി, അങ്കമാലി കൃഷിഭവനുകൾക്കായി നടത്തിയ കാർഷിക സർവേയിലൂടെ ലഭിച്ച 3.75 ലക്ഷം രൂപയും മാനേജ്‌മെന്റ് വിഹിതമായ 3.75 ലക്ഷം രൂപയും ചേർത്താണ് വീട് നിർമ്മിക്കുന്നത്. എസ്.സി.എം.എസ്. ഗ്രൂപ്പ് ഡയറക്ടർ ഡോ. സി.ജെ. പ്രവീൺ മാനേജ്‌മെന്റ് വിഹിതമായ 3.75 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. പ്രിൻസിപ്പൽ ഡോ. അനിത ജി.പിള്ള അദ്ധ്യക്ഷയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |