
കാക്കനാട്: തൃക്കാക്കര അഗ്‌നിരക്ഷാ നിലയത്തിൽ അഗ്‌നിശമന സേനാ ദിനം ആചരിച്ചു. അസി.സ്റ്റേഷൻ ഓഫീസർ എബ്രാഹം പുന്നൂസ് പതാക ഉയർത്തി. തുടർന്ന് ജീവനക്കാർ അണിനിരന്ന കൊമെമ്മറേഷൻ പരേഡിൽ കൃത്യ നിർവഹണത്തിനിടയിൽ മരണപ്പെട്ട ധീര അഗ്‌നിശമന സേനാനികളുടെ സ്മൃതി കുടീരത്തിൽ അസി.സ്റ്റേഷൻ ഓഫീസർ എബ്രാഹം പുന്നൂസും സേനാംഗങ്ങളും സിവിൽ ഡിഫൻസ് അംഗങ്ങളും പുഷ്പാർച്ചന നടത്തി. തുടർന്ന് അഗ്‌നിശമന വാഹനങ്ങളുമായി നഗരത്തിൽ റോഡ്‌ഷോ നടത്തി. കോഓർഡിനേറ്റർമാരായ എം.ഷിജാം, എം.പി.നിസാം, ഡെപ്യൂട്ടി ഡിവിഷണൽ വാർഡൻ നിമ ഗോപിനാഥ്, പോസ്റ്റ് വാർഡൻ സിജു.ടി. ബാബു, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ പി.എം.മാഹിൻകുട്ടി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |