
കൊച്ചി: വൈറ്റില മൊബിലിറ്റി ഹബ്ബിൽ ഭിക്ഷയാചിച്ച് അലഞ്ഞുനടന്നിരുന്ന അമ്മയെയും കുഞ്ഞിനെയും കോതമംഗലം പീസ് വാലിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട് സ്വദേശികളായ ഇവരെ പിങ്ക് പൊലീസ് മഹിളാ മന്ദിരത്തിൽ എത്തിച്ചെങ്കിലും സ്ത്രീയുടെ മാനസികനില തൃപ്തികരമല്ലാത്തതിനെ തുടർന്ന് ചികിത്സയ്ക്കും പരിചരണത്തിനുമായി ജില്ലാ വനിതാ ശിശു വികസന ഓഫീസർ പീസ് വാലിയിൽ എത്തിക്കുകയായിരുന്നു. കൊടുംചൂടിൽ പലപ്പോഴും ഭക്ഷണം പോലും കഴിക്കാതെയാണ് അമ്മയും കുഞ്ഞും തെരുവിൽ അലഞ്ഞിരുന്നത്. ഇരുവരുടേയും മാനസിക - ശാരീരിക ആരോഗ്യനില തൃപ്തികരമാകുന്ന മുറയ്ക്ക് ബന്ധുക്കളെ കണ്ടെത്തി തിരിച്ച് ഏല്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പീസ് വാലി ഭാരവാഹികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |