
കൊച്ചി: അക്കാഡമിക്-ഗവേഷണ സാദ്ധ്യതകൾ ചർച്ച ചെയ്യാൻ ഓസ്‌ട്രേലിയയിലെ സതേൺ ക്രോസ് സർവകലാശാല (എസ്.സി.യു) പ്രതിനിധികൾ കുസാറ്റിൽ എത്തി. എസ്.സി.യു പ്രോ വി.സി ബെൻ റോച്ച്, ഫാക്കൽറ്റി ഒഫ് സയൻസ് ആൻഡ് എൻജിനീയറിംഗ് എക്‌സിക്യുട്ടീവ് ഡീൻ പ്രൊഫ. ജോൺ ഹിൽ, സ്ട്രാറ്റജിക് പ്രോജക്ട്‌സ് ലീഡ് പെറ്റുല തോമസ് എന്നിവരാണ് എത്തിയത്. കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി, ഓഫീസ് ഒഫ് ഇന്റർനാഷണൽ റിലേഷൻസ് ഡയറക്ടർ ഡോ. ഹരീഷ് എൻ. രാമനാഥൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിനിധികളെ സ്വീകരിച്ചു. പ്രതിനിധി സംഘം കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ ആറ്റ്‌മോസ്‌ഫെറിക് റഡാർ റിസർച്ച് സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |