
കാഞ്ഞങ്ങാട് : അജാനൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണം നടത്തി. അടോട്ട് കൂലോത്ത് തുച്ചാനം അണക്കെട്ട് പരിസരത്ത് നടന്ന മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പറും അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി.വി.തുളസി ഉദ്ഘാടനം ചെയ്തു. മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (എം.എൽ.എസ്. പി.) റിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കെ.ബാലകൃഷ്ണൻ, കെ.വി.സുരേന്ദ്രൻ, പി.വി.കാർത്യായനി എന്നിവർ സംസാരിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് പി.വി.ഷിബിന സ്വാഗതം പറഞ്ഞു. ഹരിത കർമ്മ സേന പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ എ.ഡി.എസ്. മെമ്പർമാർ, മറ്റ് സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി തുച്ഛാനം അണക്കെട്ടും പരിസരവും വൃത്തിയാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |