
തൃക്കരിപ്പൂർ: ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനാവെളിച്ചം അക്ഷര കളരി പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഗ്രന്ഥശാല നേതൃസമിതി കൺവീനർ പി.ശ്രീധരൻ നിർവഹിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് ടി.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രന്ഥശാല സംഘം താലൂക്ക് കൗൺസിൽ അംഗങ്ങളായ സി സന്തോഷ് കുമാർ, പി.സദാനന്ദൻ,വനിതവേദി കൺവീനർ സബ്‌ന സജി, വായന വെളിച്ചവും കൺവീനർ ശോഭി മകേഷ്, നമൃത എന്നിവർ സംസാരിച്ചു. യോഗത്തിൽ ഗ്രന്ഥശാല സെക്രട്ടറി പി.രാജഗോപാലൻ സ്വാഗതവും ലൈബ്രേറിയൻ പി.കെ നന്ദന നന്ദിയും പറഞ്ഞു.മേയ് 20ന് പരിപാടി സമാപിക്കും. മികച്ച വായനക്കാർക്ക് ക്യാഷ് അവാർഡുകൾ നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
