സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും റബ്കോ ചെയർമാനുമായ കാരായി രാജന്റെത് നിയമസഭയിലേക്കുള്ള കന്നിയങ്കം. 69743 വോട്ടാണ് നേടിയത്. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സി.പി.എം തലശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ആറ് മാസം പ്രവർത്തിച്ചു. എൻ.ഡി.എഫ് പ്രവർത്തകൻ ഫസൽ വധക്കേസിൽ ജാമ്യനിബന്ധന പ്രകാരം ജില്ലയിൽ പ്രവേശിക്കരുതെന്ന കോടതി ഉത്തരവിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം ആറ് മാസത്തിനിടയിൽ ഒഴിയേണ്ടിവന്നു. കതിരൂർ പുല്യോട് സി.എച്ച് നഗർ സ്വദേശിയാണ്. ഭാര്യ: സി.കെ രമ. മക്കൾ: മേഘ കാരായി, അഭിജിത്ത് സഫ്‌ദർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |