പയ്യാവൂർ: 44 വർഷക്കാലം നീണ്ട സേവനത്തിനുശേഷം കാഞ്ഞിരക്കൊല്ലി ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ നിന്ന് വിരമിച്ച പോസ്റ്റ് മാസ്റ്റർ മാത്യു ഉണ്യേപ്പള്ളിക്ക് കാഞ്ഞിരക്കൊല്ലിയിലെ നാട്ടുകാരുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കണ്ണൂർ ഡിവിഷൻ അസിസ്റ്റന്റ് പോസ്റ്റൽ സൂപ്രണ്ട് കെ. സജീവൻ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരക്കൊല്ലി വിമാലാംബിക പള്ളി വികാരി ഫാദർ ഡോ. അനിൽ മാത്യു മാങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. റിന്റോ മാത്യു ഉണ്യേപ്പള്ളിൽ ആമുഖ പ്രഭാഷണം നടത്തി. പോസ്റ്റൽ ഇൻസ്പെക്ടർ കെ.പി സുരേഷ് കുമാർ, പയ്യാവൂർ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ജോമോൻ ചീരമറ്റത്തിൽ, മൂന്നാം വാർഡ് മെമ്പർ ആലീസ് സുരേഷ് കണ്ടങ്കരി, പോസ്റ്റ് മാസ്റ്റർമാരായ ആൽബിൻ മാത്യു, സാജു വർഗീസ്, എൻ.എഫ്.പി.ഇ അസോസിയേഷൻ സെക്രട്ടറി കെ. ഷിജു, അഗസ്റ്റിൻ ഉണ്യേപ്പള്ളിൽ, ഐശ്വര്യ ആൻഡ്രൂസ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |