കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് പുതുതായി നാല് ബസുകൾ സർവീസ് ആരംഭിച്ചു. ഫ്ലാഗ് ഓഫ് സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. രാവിലെ 4.20ന് അടൂർ, പത്തനംതിട്ട, റാന്നി, എരുമേലി, പാലാ, തൊടുപുഴ വഴി മൂന്നാറിനുള്ള ഫസ്റ്റ് പാസഞ്ചർ, രാവിലെ 5.20ന് വള്ളിക്കാവ് വഴി എറണാകുളം ഫാസ്റ്റ് പാസഞ്ചർ, കെ.എസ്.ആർ.ടി.സി ടൂറിസ്റ്റ് സർവീസിന്റെയും കൊട്ടാരക്കര വഴി തെങ്കാശി ബസ് സർവീസിനും പുതുതായി അനുവദിച്ച ബസുകളുടെയും ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർമാൻ പി.സോമരാജൻ, അസി. ട്രാൻസ്പോർട്ട് ഓഫീസർ ഉണ്ണിക്കൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |