കൊല്ലം: കെ.എസ്.സി.ഡി.സി ഫ്രാഞ്ചൈസി ആൻഡ് ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷൻ കുടുംബ സംഗമം നടത്തി. കെ.എസ്.സി.ഡി.സി മുൻ ചെയർമാനും കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ എസ്.ജയമോഹന് യോഗത്തിൽ സ്വീകരണം നൽകി. സംഘടന സംസ്ഥാന പ്രസിഡന്റ് അയത്തിൽ സോമൻ അദ്ധ്യക്ഷനായി. സെക്രട്ടറി കൃഷ്‌ണകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് എസ്.മോഹൻകുമാർ നന്ദിയും പറഞ്ഞു. ട്രഷറർ എച്ച്.ഋഷികേശ്, ജോ. സെക്രട്ടറി സചിത്രകുമാർ എന്നിവർ ചേർന്ന് സ്ഥാനാർത്ഥിയെ പൊന്നാട അണിയിച്ചു. രക്ഷാധികാരി ജോസഫ് കോട്ടയ്‌ക്കൽ, അഡ്വ. സോജ തുളസീധരൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |