
കൊല്ലം: മതേതര വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ഇടത്-വലത് മുന്നണികൾ ജാഗ്രത പുലർത്തണമെന്ന് മെക്ക ജില്ലാ കമ്മിറ്റി. മതേതര വോട്ടുകൾ ഭിന്നിക്കുന്നത് ബി.ജെ.പിയുടെ വളർച്ചയ്ക്ക് കരുത്ത് പകരുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ലീഗൽ അഡ്വൈസർ ഡോ. അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ഷാനവാസ് അദ്ധ്യക്ഷനായി. മെക്ക മുൻ സംസ്ഥാന പ്രസിഡന്റ് എം.എ.സമദ് ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.എ.ലത്തീഫ്, വൈസ് പ്രസിഡന്റുമാരായ എ.മഹ്മൂദ്, അബ്ദുൽസലാം ക്ലാപ്പന, സംസ്ഥാന സെക്രട്ടറി ജുനൈദ് ഖാൻ കാരാളികോണം, ജില്ലാ സെക്രട്ടറി തേവലക്കര ജെ.എം.നാസറുദ്ദീൻ, ജില്ലാ ട്രഷറർ കബീർ പോരുവഴി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |