
കൊല്ലം: വനിത ശിശുവികസന വകുപ്പ് നടപ്പാക്കുന്ന വർണക്കൂട്ട് പദ്ധതിയുടെ ഭാഗമായി ഓച്ചിറ ഐ.സി.ഡി.എസ് സെന്റർ 51 -ാം നമ്പർ അങ്കണവാടിയിൽ കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കായി ശാക്തീകരണവും സംരക്ഷണവും ഉന്നമനവും ലക്ഷ്യമിട്ട് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ശിശു വികസന പദ്ധതി ഓഫീസർ ഷിബില, ഐ.സി.ഡി.എസ് സൂപ്പർവൈസർ സ്വപ്ന, അങ്കണവാടി അദ്ധ്യാപിക ഷീജ എന്നിവരുടെ നേതൃത്വം നൽകി. ശൈശവ വിവാഹ നിരോധനം, ആരോഗ്യ സംരക്ഷണം, സൈബർ സുരക്ഷ എന്നിവയ്ക്കൊപ്പം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |