
കൊല്ലം: ഊന്നിൻമൂട് കൊറ്റാഴംവിള ശിവസുബ്രഹ്മണ്യ ദേവീ ദേവസ്വം ക്ഷേത്രത്തിലെ തിരുവോണം തിരുന്നാൾ ഉത്സവത്തിന് തുടക്കമായി. 12ന് സമാപിക്കും. രണ്ടാം ഉത്സവദിവസമായ ഇന്ന് വിശേഷാൽ പൂജകൾക്ക് പുറമേ കഞ്ഞിസദ്യ, പടുക്ക ഘോഷയാത്ര, പുഷ്പാഭിഷേകം, സോപാന സംഗീതം, രുദ്രനാട്യം, കൈകൊട്ടിക്കളി, ഡാൻസ്. 10ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, സമൂഹ മൃത്യുഞ്ജയഹോമം, അന്നദാനം, സർപ്പബലി, 11ന് അഖണ്ഡനാമജപം, സമൂഹഅന്നദാനം, സാംസ്കാരിക സമ്മേളനം ചികിത്സാ ധനസഹായ വിതരണം, അനുമോദനം, രാത്രി 7ന് ഭജൻസ്. സമാപന ദിവസമായ 12ന് സമൂഹ വിവാഹം. തിരുന്നാൾ സദ്യ, ഊരുചുറ്റ് ഘോഷയാത്ര എന്നിവ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |