തൊടിയൂർ: ചാരിറ്റബിൾ സംഘടനയായ നാടകശാല ഇന്റർനാഷണൽ മൂവീസ് നിർമ്മിച്ച കാലം പറഞ്ഞ കഥ എന്ന ചലച്ചിത്രം 24 ന് തിയേറ്റുകളിൽ പ്രദർശിപ്പിച്ചു തുടങ്ങും. നേരത്തെ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതിയുടെ പിതാവ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്ന് കോടതി നിർദ്ദേശപ്രകാരം ചിത്രം വീണ്ടും സെൻസറിംഗ് നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹർജി തള്ളുകയായിരുന്നു. നാടക രചയിതാവും ജീവകാരുണ്യ പ്രവർത്തകനുമായ കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടി രചിച്ച് നൂറനാട് പ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് കാലം പറഞ്ഞ കഥ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |