
എൽ.ഡി.എഫിന് പുറമേ ബി.ജെ.പി കൂടി ഉയർത്തിയ വെല്ലുവിളിയെയും മറികടന്നാണ് കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷ് ഇത്തവണ വീണ്ടും വിജയിച്ചത്. ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണത്തേക്കാൾ 2590 വോട്ടിന്റെ കുറവുണ്ടായി. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും വോട്ട് ഇടിഞ്ഞു. കൂടുതൽ ഇടിവുണ്ടായത് എൽ.ഡി.എഫ് വോട്ടിലാണ്. ബി.ജെ.പി വോട്ട് കഴിഞ്ഞ തവണത്തെ 12144ൽ നിന്ന് ഇത്തവണ 32121 ആയി ഉയർന്നു. കഴിഞ്ഞ തവണ എൽ.ഡി.എഫിനുണ്ടായ കനത്ത പരാജയം ഇവിടെ മുന്നണിയിലെ രണ്ട് പാർട്ടികളിലും സംഘടനാ നടപടികളിലേക്ക് നയിച്ചിരുന്നു. എൽ.ഡി.എഫിന്റെ പഴയ ശക്തികേന്ദ്രങ്ങളിലടക്കം യു.ഡി.എഫും എൻ.ഡി.എയും വോട്ട് വർദ്ധിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |