
ഒരു പാർലമെന്റ് തിരഞ്ഞെടുപ്പിലും രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ട ബിന്ദുകൃഷ്ണയ്ക്ക് ഇത്തവണ കൊല്ലത്ത് മിന്നും വിജയം. കഴിഞ്ഞ തവണ കൊല്ലത്ത് 2072 വോട്ടിന് പരാജയപ്പെട്ട ബിന്ദുകൃഷ്ണ ഇത്തവണ കോൺഗ്രസും യു.ഡി.എഫും പ്രതീക്ഷിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷമാണ് നേടിയത്. യു.ഡി.എഫ് ട്രെൻഡിനൊപ്പം കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങളിലടക്കം സജീവമായി ഇടപെട്ടതാണ് ബിന്ദുകൃഷ്ണയ്ക്ക് ഗുണമായത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ ബിന്ദുകൃഷ്ണയുടെ ലീഡ് ക്രമേണ ഉയരുകയായിരുന്നു. എൽ.ഡി.എഫ് വോട്ട് ഇടിഞ്ഞു. എൻ.ഡി.എ കഴിഞ്ഞ തവണത്തേക്കാൾ 4285 വോട്ട് വർദ്ധിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |