
കഴിഞ്ഞ അഞ്ച് തവണയായി കുന്നത്തൂരിൽ തുടർച്ചയായി വിജയിക്കുന്ന കോവൂർ കുഞ്ഞുമോനെ വമ്പൻ ഭൂരിപക്ഷത്തിൽ അട്ടിമറിച്ചാണ് ഉല്ലാസ് കോവൂർ കുന്നത്തൂരിൽ വിജയിച്ചത്. കഴിഞ്ഞ തവണ കുന്നത്തൂരിൽ പരാജയപ്പെട്ട ഉല്ലാസ് നിരാശനാകാതെ മണ്ഡലത്തിൽ സജീവമായി പ്രവർത്തിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോൾ തന്നെ കുന്നത്തൂരിൽ ഉല്ലാസ് കോവൂർ വിജയിക്കുമെന്ന ട്രെൻഡ് രൂപപ്പെട്ടിരുന്നു. എൽ.ഡി.എഫ് പ്രവർത്തകർക്കിടയിൽ മുൻകാലത്തേത് പോലെ ആത്മവിശ്വാസം പ്രകടമല്ലായിരുന്നു. കോവൂർ കുഞ്ഞുമോന്റെ പിതാവിന്റെ സഹോദരിയുടെ പുത്രനാണ് ഉല്ലാസ് കോവൂർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |