
പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ബി. ഗണേശ് കുമാറിനെ ആക്രമിച്ച് പ്രചാരണം നയിച്ചാണ് ജ്യോതികുമാർ ചാമക്കാല പത്തനാപുരത്ത് വിജയിച്ചത്. കഴിഞ്ഞ തവണ പത്തനാപുരത്ത് പരാജയപ്പെട്ടത് മുതൽ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു ജ്യോതികുമാർ. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പത്തനാപുരത്ത് നേടിയ മുന്നേറ്റത്തിന്റെ തുടർച്ചയാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം. എൻ.എസ്.എസിൽ ഉണ്ടായ ഭിന്നതയും തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പുണ്ടായ വിവാദവും കെ.ബി.ഗണേശ് കുമാറിന് തിരിച്ചടിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |