തിരൂർ: ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റിവ് കെയർ കേരളയുടെ നേതൃത്വത്തിൽ 'കൂടെ 2026' എന്ന പേരിൽ സംസ്ഥാനതല പാലിയേറ്റീവ് വോളന്റിയർ സംസ്ഥാനതല ഒത്തുചേരൽ തിരൂർ എം.ഇ.എസ് സ്‌കൂളിൽ നടക്കും. സംസ്ഥാനത്തെ കമ്മ്യൂണിറ്റി ഓർഗനൈസേഷന്റെ നേതൃത്വത്തിലുള്ള 700ഓളം സന്നദ്ധ പ്രവർത്തകർ ഒൻപത്, 10 ദിവസങ്ങളിലായി തിരൂരിൽ സംഗമിക്കും. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളും പങ്കെടുക്കും. കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തിരൂർ നഗരസഭ ചെയർപേഴ്സൺ ഇബ്രാഹിം ഹാജി മുഖ്യാതിഥിയാവും. കേരളത്തിലെ മുഴുവൻ ജനങ്ങളിലും പാലിയേറ്റീവ് വളണ്ടിയർമാരെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |