
കല്ലറ:കെ.എസ്.ആർ.ടി.സി കിളിമാനൂർ ഡിപ്പോയിൽ നിന്ന് പാലോട് ഡിപ്പോയിലേയ്ക്കുണ്ടായിരുന്ന രാത്രി കാല സർവീസ് സൊസൈറ്റി പുനരാരംഭിച്ചു.ബസ് സർവീസിന്റെ ഫ്ളാഗ് ഒഫ് കല്ലറയിൽ ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു.കിളിമാനൂർ എ.ടി.ഒ അജി,കൺട്രോളിംഗ് ഇൻസ്‌പെക്ടർ സഞ്ജുകുമാർ,കിരൺകുമാർ,പഞ്ചായത്ത് അംഗം ഡി.വിജയകുമാർ,ആർ.മോഹനൻ,ബേബി, ഷിബുകുമാർ,നജിംഷാ തുടങ്ങിയവർ പങ്കെടുത്തു.ബസിന്റെ സമയക്രമം രാവിലെ 5.05ന് പാലോട് കല്ലറ വാമനപുരം, 6.30ന് കാരേറ്റ് പാലോട് മെഡിക്കൽ കോളേജ്,വൈകിട്ട് 6.45ന് ലുലുമാൾ, 7.45ന് വെഞ്ഞാറമൂട്, 8.15ന് കല്ലറ 9ന് പാലോട് സ്റ്റേ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |