
അന്തിക്കാട്: അന്തിക്കാട് പൊലീസ് റ്റേഷൻ പരിധിയിൽപ്പെടുന്ന തിരഞ്ഞെടുപ്പ് ബൂത്തുകളിലെ ഡ്യൂട്ടിക്ക് തിരഞ്ഞെടുക്കപ്പെട്ട സ്‌പെഷ്യൽ പൊലീസിന് നിർദ്ദേശങ്ങളും പരിശീലനവും നൽകി. പൊലീസ് സ്റ്റേഷന് മുന്നിൽ നടന്ന ചടങ്ങിൽ 101 സ്‌പെഷ്യൽ പൊലീസുകാരാണ് ചുമതലയേറ്റത്. അന്തിക്കാട് എസ്.എച്ച്.ഒ കേഴ്‌സൺ വിമാർക്കോസ് നേതൃത്വം നൽകി. ഗർഭിണികൾ, പ്രായമേറിയവർ, അംഗപരിമിതർ തുടങ്ങിയവർ വേഗത്തിൽ വോട്ട് ചെയ്തു പോകാനുള്ള ക്രമീകരണങ്ങളുണ്ടാക്കാനും തർക്കങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കി എളുപ്പത്തിൽ വോട്ട് ചെയ്ത് പോകുന്നതിന് സാഹചര്യങ്ങളുണ്ടാക്കാനും നിർദ്ദേശങ്ങളും പരിശീലനവും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |