
തൃശൂർ: സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സാംസ്‌കാരികപ്രവർത്തക ക്ഷേമനിധി പെൻഷനുമായി ബന്ധപ്പെട്ട് കേരള സംഗീത നാടക അക്കാഡമിയുടെ പേര് ദുരുപയോഗപ്പെടുത്തി വ്യാജപരസ്യം പ്രചരിപ്പിച്ച കോട്ടയം മല്ലപ്പള്ളിയിലെ ആർട്ടിസ്റ്റ് കൾച്ചറൽ ആൻഡ് വെൽഫെയർ അസോസിയേഷനെതിരെ നടപടി സ്വീകരിക്കുമെന്ന് അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി. പെൻഷനുള്ള അപേക്ഷയ്ക്ക് എന്ന പേരിൽ സ്വകാര്യ വ്യക്തി ഗൂഗിൾ പേ വഴി പണം പിരിക്കുന്നുണ്ടെന്ന പരാതി ലഭിച്ചതിനാൽ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. ഇത്തരം കാര്യം ശ്രദ്ധയിൽപ്പെട്ടാൽ 0487 2332134 എന്ന നമ്പരിൽ അറിയിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |