
തൃശൂർ: ജൂൺ ഒന്നുമുതൽ മൂന്നുവരെ തൃശൂരിൽ നടക്കുന്ന എ.ഐ.ടി.യു.സി ദേശീയ ജനറൽ കൗൺസിൽ സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് മന്ത്രി അഡ്വ.കെ. രാജൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.വത്സരാജ് സമ്മേളന ലോഗോ പ്രകാശനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി. എസ്.പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.എസ്.സുനിൽകുമാർ, കെ.ജി.ശിവാനന്ദൻ, അഡ്വ. ടി.ആർ.രമേഷ്‌കുമാർ, ഇ.എം.സതീശൻ, ടി.കെ.സുധീഷ്, വി.ആർ.മനോജ്, രാഗേഷ് കണിയാംപറമ്പിൽ, പി.പി.ഷൈലിഷ്, വി.കെ.ലതിക തുടങ്ങിയവർ പങ്കെടുത്തു. തൃശൂർ മന്നാടിയാർ ലെയ്‌നിലുള്ള സി.ജനാർദ്ദനൻ സ്മാരക മന്ദിരത്തിലാണ് സംഘാടകസമിതി ഓഫീസ് പ്രവർത്തിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |