SignIn
Kerala Kaumudi Online
Friday, 08 May 2026 7.57 AM IST
 

തമിഴ്‌നാട്ടിൽ വിജയ് ഭരണത്തിലേറുമോ? തകർച്ചയിൽ ഡിഎംകെ, ബംഗാളിലും അസാമിലും ബിജെപി കുതിക്കുന്നു

Increase Font Size Decrease Font Size Print Page
vijay

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വിജയ്‌യുടെ ടിവികെ കുതിച്ചുയരുന്നു. കന്നി മത്സരത്തിൽ തന്നെ ടിവികെ അധികാരത്തിലേറാനുള്ള സാദ്ധ്യതയാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്. ഭരണകക്ഷിയായ ഡിഎംകെ കനത്ത തിരിച്ചടി നേരിടുകയാണ്. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ മുന്നിലായിരുന്നുവെങ്കിലും ഇപ്പോൾ ഡിഎംകെ മൂന്നാം സ്ഥാനത്താണ്.

കൊളത്തൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പിന്നിലാണ്. തമിഴക വെട്രി കഴകം സ്ഥാനാർത്ഥി വി എസ് ബാബുവാണ് മുന്നിൽ. മാത്രമല്ല, സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനും പിന്നിലാണ്. ചെപ്പോക്ക് - ട്രിപ്ലിക്കെയ്ൻ മണ്ഡലത്തിൽ എഐഎഡിഎംകെ സ്ഥാനാർത്ഥിയാണ് മുന്നിൽ.

രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 85.1 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിഎംകെ സഖ്യം തുടർഭരണം നേടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ആകെ 4,023 സ്ഥാനാർത്ഥികളാണ് ഇത്തവണ തമിഴ്‌നാട്ടിൽ മത്സരിച്ചത്. ഏപ്രിൽ 23ന് നടന്ന വോട്ടെടുപ്പിൽ 5.73 കോടി ജനങ്ങൾ വോട്ടിട്ടി.

അതേസമയം, ബംഗാളിൽ പോസ്റ്റൽ വോട്ട് എണ്ണിത്തീർന്നപ്പോൾ തൃണമൂൽ കോൺഗ്രസ് ആയിരുന്നു മുന്നിൽ. എന്നാൽ, ഇവിഎം എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി വ്യക്തമായ ലീഡ് നിലനിർത്തുകയാണ്. മമത ബാനർജിയുടെ ഭവാനിപ്പൂരിൽ ബിജെപിയുടെ സുവേന്ദു അധികാരിയാണ് മുന്നിൽ. അസാമിൽ ബിജെപിക്കും പുതുച്ചേരിയിൽ എൻആർസി സഖ്യവും ലീഡ് ചെയ്യുന്നു.

LIVE UPDATES
3 DAYS AGO
May 04, 2026 01:37 PM

തമിഴ്‌നാട്ടിൽ ടിവികെയുമായി സഖ്യത്തിനില്ലെന്ന് എഐഎഡിഎംകെ. എടപ്പാടി പളനിസാമി മുഖ്യമന്ത്രിയാകുമെന്നും മുതിർന്ന എഐഡിഎംകെ നേതാവ് സി പൊന്നയ്യൻ പറഞ്ഞു. 71 സീറ്റോടെ  രണ്ടാം  സ്ഥാനത്താണ് എഐഡിഎംകെ. 57 സീറ്റുകളുടെ ലീഡോടെ മൂന്നാം സ്ഥാനത്താണ് ഡിഎംകെ. 

3 DAYS AGO
May 04, 2026 01:34 PM

ബംഗാളിലെ ബിജെപി കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകർ ആഘോഷം ആരംഭിച്ചു. 

3 DAYS AGO
May 04, 2026 12:08 PM

ബംഗാളിൽ തിരഞ്ഞെടുപ്പ് ഫലം അന്തിമമല്ലെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. ഇനിയും വോട്ടുകൾ എണ്ണാനുണ്ട്. ബിജെപിയുടെ ലീഡ് ട്രെൻഡ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 

3 DAYS AGO
May 04, 2026 12:06 PM

തമിഴ്‌നാട്ടിൽ 234ൽ 104 സീറ്റുകളിലും മുന്നിലായതോടെ ടിവികെ കേന്ദ്രങ്ങളിൽ ആഘോഷം തുടങ്ങിയിട്ടുണ്ട്. 

3 DAYS AGO
May 04, 2026 12:03 PM

തമിഴ്‌നാട് കൊളത്തൂരിൽ സ്റ്റാലിൻ 2529 വോട്ടുകൾക്ക് പിന്നിലാണ്. ടിവികെ സ്ഥാനാർത്ഥി വി എസ് ബാബുവാണ് മുന്നിൽ. ചെപ്പോക്ക് - തിരുവല്ലക്കേനിയിൽ 1244 വോട്ടുകൾക്ക് ഉദയനിധി സ്റ്റാലിൻ പിന്നിലാണ്. ടിവികെ സ്ഥാനാർത്ഥിക്കാണ് ഈ മണ്ഡലത്തിലും ലീഡ്. 

3 DAYS AGO
May 04, 2026 12:01 PM

അസാമിലും ബംഗാളിലും ബിജെപി കേവലഭൂരിപക്ഷം മറികടന്നതോടെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ ആരംഭിച്ചു. 

3 DAYS AGO
May 04, 2026 12:01 PM

അസാമിലും ബംഗാളിലും ബിജെപി കേവലഭൂരിപക്ഷം മറികടന്നതോടെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ ആരംഭിച്ചു. 

3 DAYS AGO
May 04, 2026 12:00 PM

പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ രംഗസ്വാമി തട്ടാൻചാവടി മണ്ഡലത്തിൽ വിജയിച്ചു.  കോൺഗ്രസിന്റെ  വി  വൈത്തിലിംഗത്തെയാണ്  രംഗസ്വാമി പരാജയപ്പെടുത്തിയത്. 

3 DAYS AGO
May 04, 2026 11:57 AM

മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയ്‌ക്ക് ലീഡ്. പെരാമ്പൂരിൽ 2990 വോട്ടിനും തിരുച്ചിറപ്പള്ളി  ഈസ്റ്റിൽ 3299 വോട്ടിനുമാണ് വിജയ് മുന്നിൽ. 

3 DAYS AGO
May 04, 2026 10:45 AM

റെക്കോർഡ് ഭൂരിപക്ഷത്തോടെ തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ടിവികെ ദേശീയ വക്താവ് ഫെലിക്‌സ് ജെറാൾഡ്. വിജയം പ്രതീക്ഷിച്ചതാണെന്നും ഡിഎംകെ ഭരണം തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് മടുത്തുവെന്നും ജെറാൾഡ് പറഞ്ഞു. 

3 DAYS AGO
May 04, 2026 10:42 AM

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഭവാനിപ്പൂർ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു. ബിജെപിയുടെ സുവേന്ദു അധികാരി പിന്നിലായിരിക്കുകയാണ്. 

3 DAYS AGO
May 04, 2026 10:40 AM

ഡിഎംകെ മൂന്നാം സ്ഥാനത്ത് എത്തിയതോടെ ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് നിന്നും പന്തലുകൾ അഴിച്ചുമാറ്റി. 

3 DAYS AGO
May 04, 2026 10:38 AM

തമിഴ്‌നാട്ടിൽ ടിവികെ 100 സീറ്റുകളിൽ മുന്നിലാണ്. 79 സീറ്റുകളിൽ ലീഡുമായി  എഐഡിഎംകെയാണ് രണ്ടാം സ്ഥാനത്ത്. ഡിഎംകെ 53 സീറ്റുമായി മൂന്നാം സ്ഥാനത്താണ്. 

3 DAYS AGO
May 04, 2026 09:55 AM

202 മണ്ഡലങ്ങളിലെ പോസ്റ്റൽ വോട്ട് എണ്ണൽ പൂർത്തിയാക്കിയപ്പോൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെ 31 സിറ്റിംഗ് മന്ത്രിമാർ പിന്നിലാണ്. 85 ഇടത്ത് ടിവികെ മുന്നിട്ടുനിൽക്കുന്നു. 66 ഇടത്ത് എഐഎഡിഎംകെയും 50 ഇടത്ത് ഡിഎംകെയും ലീഡ് ചെയ്യുന്നു. 

3 DAYS AGO
May 04, 2026 09:44 AM

പുതുച്ചേരിയിൽ പത്ത് സീറ്റിൽ ബിജെപിയാണ് മുന്നിൽ. നാല് സീറ്റിൽ കോൺഗ്രസും മൂന്ന് സീറ്റിൽ ടിവികെയും ലീഡ് ചെയ്യുന്നുണ്ട്. 

3 DAYS AGO
May 04, 2026 09:43 AM

അസാമിൽ 73 സീറ്റുകളിൽ ബിജെപിയാണ് മുന്നിൽ. 27 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. 

3 DAYS AGO
May 04, 2026 09:42 AM

ബംഗാളിൽ ബിജെപി കേവല ഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 139 സീറ്റുകളിലാണ് ബിജെപി മുന്നിൽ. തൃണമൂൽ 103  സീറ്റിൽ മുന്നിലാണ്. കോൺഗ്രസ് വെറും മൂന്ന് സീറ്റിലാണ് ലീഡ്  ചെയ്യുന്നത്. 

3 DAYS AGO
May 04, 2026 09:38 AM

തമിഴ്‌നാട്ടിൽ വിജയ്‌യുടെ ടിവികെ മുന്നിലെത്തി. 67 സീറ്റുകളിലാണ് ലീഡ്. 59 സീറ്റുമായി രണ്ടാം  സ്ഥാനത്ത്  എഐഎഡിഎംകെയാണ്.  ഭരണകക്ഷിയായ ഡിഎംകെ 44  സീറ്റുമായി മൂന്നാം  സ്ഥാനത്താണ്. 

TAGS: NEWS 360, NATIONAL, NATIONAL NEWS, ELECTION RESULT 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.