
ഭോപ്പാൽ: ജബൽപുർ ക്രൂസ് ബോട്ട് അപകടത്തിൽപ്പെട്ട് കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി ഇന്നലെ കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 13 ആയി. മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. സൈനിക ഡൈവർമാർ, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, മുങ്ങൽ വിദഗ്ദ്ധർ എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.
മദ്ധ്യപ്രദേശിലെ ബർഗി ഡാമിൽ വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. വിനോദ സഞ്ചാരികളും ജീവനക്കാരുമടക്കം 41 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 28 പേരെ രക്ഷപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |