തൃശൂർ: സഹകരണം ശക്തിപ്പെടുത്തുന്നതിനായി കേരള ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷനും (കില), ബ്രസൽസിലുള്ള ഐക്യരാഷ്ട്ര സഭ സർവകലാശാലയുടെ ഗവേഷണ സ്ഥാപനമായ യു.എൻ.യു.സി.ആർ.ഐ.എസും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. മന്ത്രി എം.ബി.രാജേഷിന്റെ സാന്നിദ്ധ്യത്തിൽ കില ഡയറക്ടർ ജനറൽ എ.നിസാമുദ്ദീൻ, യു.എൻ.യു ഡയറക്ടർ ഫിലിപ്പ് ഡി.ലോംബേർഡുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇതാദ്യമായാണ് കേരളത്തിലെ ഒരു സ്ഥാപനവുമായി ധാരണാപത്രത്തിൽ എത്തുന്നത്. പ്രാദേശിക ഭരണകൂടങ്ങളുടെ ശേഷി വർദ്ധിപ്പിക്കൽ, ഗവേഷണം, നയപിന്തുണ, അനുഭവ പരിചയാധിഷ്ഠിത പഠനം എന്നിവയിൽ സഹകരണം വികസിപ്പിക്കുകയാണ് ലക്ഷ്യം. സംയുക്ത ഗവേഷണ പ്രവർത്തനം, സംയുക്ത നയരൂപീകരണ പ്രവർത്തനം, പരിശീലന പരിപാടികൾ, ശേഷി വർദ്ധന പ്രവർത്തനം, സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് തുടങ്ങിയവയിൽ സഹകരണം നടപ്പാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |