തൃശൂർ: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ ജില്ല പ്രസിഡന്റ് രഹന പി.ആനന്ദ് പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ഡോ.കെ.ആർ.രാജീവ്, ജില്ലാ ട്രഷറർ സുരേഷ് ചന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.ഷിബു, ആലങ്കോട് ലീലാകൃഷ്ണൻ, എ.പി.അജിത്ത്, ഡോ.യു.സലിൽ, കെ.കെ.സുബാഷ്, ഡോ.നിഷ എം.ദാസ് തുടങ്ങിയവർ സംസാരിച്ചു.
വൈകിട്ട് പ്രകടനത്തിന് ശേഷം നടന്ന പൊതുസമ്മേളനം സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി യു.പി.ജോസഫ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: രഹന പി.ആനന്ദ് (പ്രസിഡന്റ്), ഡോ.ലിനിപ്രിയ വാസവൻ, പി.വി.ബിന്ദു (വൈസ് പ്രസിഡന്റ്), ഡോ.കെ.ആർ.രാജീവ് (സെക്രട്ടറി), ഡോ.ടി.വി.സതീശൻ, ടി.ജി.ബിന്ദു (ജോയിന്റ് സെക്രട്ടറിമാർ), ആർ.സുരേഷ് ചന്ദ്രൻ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |