തൃശൂർ: മദ്യനയം, ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് എന്നിവയിൽ രാഷ്ട്രീയ പാർട്ടികളുടെ നിലപാട് വ്യക്തമാക്കണമെന്ന് അതിരൂപത പാസ്റ്ററൽ കൗൺസിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ യാഥാർത്ഥ്യമാണെന്ന് ജസ്റ്റിസ് ജെ.ബി.കോശി പറഞ്ഞു.
ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചു. ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ, ഫാ. അരുൺ കലമറ്റത്തിൽ, മോൺ. ജെയ്‌സൺ കൂനംപ്ലാക്കൽ, മോൺ. ജോസ് കോനിക്കര , ഫാ.ഷിജോ ചിരിയങ്കണ്ടത്ത്, ജോഷി വടക്കൻ , എൽസി വിൻസന്റ് , എ.ഡി. ഷാജു എന്നിവർ പ്രസംഗിച്ചു. മേയർ ഡോ. നിജി ജസ്റ്റിൻ, സെബാസ്റ്റ്യൻ ചൂണ്ടൽ, ഡോ. മേരി റെജീന എന്നിവരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |