തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദ നിർമ്മാണകലയെ പ്രോത്സാഹിപ്പിക്കുന്ന 'ഭൂ.26 ഫെസ്റ്റിവൽ ഒഫ് എർത്ത് ആർക്കിടെക്ചർ' നാഷണൽ ഫെസ്റ്റിവൽ ഇന്നും നാളെയും,വെഞ്ഞാറമൂട് ഡൗൺ ടു എർത്ത് വില്ലേജിൽ നടക്കും.ഉർവി ഫൗണ്ടേഷനാണ് സംഘാടകർ.രാജ്യത്താദ്യമായി മണ്ണ് ഉപയോഗിച്ചുള്ള ത്രീഡി പ്രിന്റിംഗ് ടെക്‌നോളജിയുടെ അവതരണമാണ് ശില്പശാലയിലെ മുഖ്യ ആകർഷണം.ലൈവ് ത്രീഡി പ്രിന്റിംഗ് ശില്പശാല,എർത്ത് ആർക്കിടെക്ചർ ടോക്‌സ്,എർത്ത് ആർക്കിടെക്ചർ എക്‌സ്‌പോ എന്നിവയും നടക്കും.ആർക്കിടെക്ട് ജി.ശങ്കർ,വിനു ഡാനിയേൽ,സത്യപ്രകാശ് വാരണഷി,ചിത്രവിശ്വനാഥ് തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |