
ചെങ്ങന്നൂർ: ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളെല്ലാം വികസനത്തിൽ മുന്നേറുമ്പോൾ കേരളം മാത്രം വികസനത്തിൽ പിന്നിലാണെന്ന് ചലച്ചിത്രതാരം കൃഷ്ണപ്രസാദ് പറഞ്ഞു. ചെങ്ങന്നൂർ പാണ്ടനാട് നടന്ന എൻഡി.എ കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ അന്ധതയുടെ പേരിൽ കേന്ദ്ര പദ്ധതികൾ നടപ്പിലാക്കാതിരിക്കുന്നതിലൂടെ കേരളത്തിലെ ജനങ്ങളെ സർക്കാർ വെല്ലുവിളിക്കുകയാണ്. രാഷ്ട്രീയ ഭേദമന്യേ എല്ലാവരിലേക്കും വികസനം എത്തണമെങ്കിൽ ചെങ്ങന്നൂരിൽ നിന്നും എൻ.ഡി.എ സ്ഥാനാർത്ഥി ഗോപകുമാർ ജയിക്കേണ്ടത് അത്യാവശ്യമാണെന്നും കൃഷ്ണകുമാർ പറഞ്ഞു. ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജി.ഗോപകുമാർ, പഞ്ചായത്ത് ഇൻ ചാർജ് എസ്.കെ.രാജീവ് എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |