കൊല്ലം: പോളിംഗ് നോൺപോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നിരവധി ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനായിട്ടില്ല. വോട്ടവകാശം നിഷേധിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. നീതിയുക്തമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് മുഖ്യ പങ്ക് വഹിച്ച ഉദ്യോഗസ്ഥർക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിന് നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ഫെസിലിറ്റേഷൻ സെന്ററുകളുടെ പ്രവർത്തനം പുനരാരംഭിക്കണമെന്ന് സ്റ്റേറ്റ് എംപ്ളോയീസ് ആൻഡ് ടീച്ചേർസ് ഓർഗനൈസേഷൻ ജില്ലാ ചെയർമാൻ അർത്തിയിൽ സമീറും ജില്ലാ കൺവീനർ ബി.എസ്.ശാന്തകുമാറും ചീഫ് ഇലക്ടറൽ ഓഫീസറോട് ആവശ്യപ്പെട്ടു. നിഷേധിച്ചാൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഇവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |