
കൊച്ചി: ആവശ്യമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലും വനിതാ സംവരണ ഭേദഗതി ബിൽ വോട്ടിനിട്ടത് രാഷ്ട്രീയ ലക്ഷ്യത്തിലാണെന്ന് ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് സംസ്ഥാന സമിതി. ഭരണഘടനാപരമായ പ്രക്രിയകളും ജനാധിപത്യമൂല്യങ്ങളും രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്ത കേന്ദ്ര സർക്കാർ മാപ്പു പറയണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷനായി. പ്രൊഫ.കെ.പി. ശങ്കരൻ, പ്രൊഫ. സൂസൻ ജോൺ, പ്രൊഫ.കെ.സി എബ്രഹം, പ്രൊഫ. എൽസമ്മ ജോസഫ് അറക്കൽ, പ്രൊഫ. എം.ഡി ആലീസ്, ഡോ. ബാബു ജോസഫ്, പി.എ. ഷാനവാസ്, തോമസ് മാത്യു, കെ.ഡി.മാർട്ടിൻ, കബീർ ഹുസൈൻ, ജോർജ് കാട്ടുനിലത്ത്, മുഹമ്മദ് സാദിക്ക് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |