തിരുവനന്തപുരം: ഭരണഘടനാ നിർമ്മാണസഭാ ചർച്ചകളുടെ ഔദ്യോഗിക റിപ്പോർട്ടിന്റെ മലയാള പരിഭാഷയായ ‘വാല്യം – VII’ ഇന്ന് രാവിലെ 11.30ന് നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ പ്രകാശനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മുഖ്യപ്രഭാഷണം നടത്തും. സി.എ.ഡി പരിഭാഷ പ്രോജക്ട് വിദഗ്ദ്ധ സമിതി ചെയർപേഴ്സൺ ഡോ.എൻ.കെ.ജയകുമാറിനെ സ്പീക്കർ ആദരിക്കും. തുടർന്ന് പരിഭാഷ പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ച വ്യക്തികൾക്ക് പ്രശംസാപത്രങ്ങളും പങ്കാളിത്ത സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
