
പത്തനംതിട്ട : പതിനാറാമത് സെൻസസ് പ്രവർത്തനങ്ങളോടനുബന്ധിച്ച് ജില്ലാചാർജ്തല ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ജില്ലാ കളക്ടർ.എസ്.പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
26 വരെ രണ്ട് ബാച്ചുകളിലായി രാവിലെ 10 മുതൽ 5.30 വരെയാണ് പരിശീലനം. സെൻസസ് ഡയറക്ടറേറ്റ് പ്രതിനിധികളായ കെ.ശ്രീകുമാർ, സി.കെ.കാർത്തിക എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ്. ഭവന പട്ടികപ്പെടുത്തൽ, ജനസംഖ്യ കണക്കെടുപ്പ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി സെൻസസ് നടത്തും. ജൂലായ് ഒന്നു മുതൽ 31 വരെ പ്രാരംഭഘട്ടമായ ഭവന പട്ടികപെടുത്തൽ നടക്കും. തഹസിൽദാർമാർ, മുൻസിപ്പൽ സെക്രട്ടറിമാർ എന്നിവരെ ചാർജ് സെൻസസ് ഓഫീസർമാരായും ചുമതലപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |