കണ്ണനല്ലൂർ: മുഖത്തല സ്വരലയ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ, സംഗീത ലോകത്ത് 50 വർഷം പിന്നിട്ട മുഖത്തലയുടെ സ്വന്തം ശിവജിക്ക് നാട് സ്നേഹാദരം അർപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ.ജോ. ഡയറക്ടർ എസ്. സുബോധ പുരസ്കാരം സമ്മാനിച്ചു. ജി.ആർ. അനൂപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വി രഞ്ജിത്ത് കുമാർ, സബ് ഗ്രൂപ്പ് ഓഫീസർ അഭിജിത്ത്, സന്തോഷ്, മുഖത്തല ക്ഷേത്രോപദേശക സമതി പ്രസിഡന്റ് സന്തോഷ്, സ്വരലയ സെക്രട്ടറി ആർ. സതീഷ് കുമാർ, വി.ജി. വിവേക് എന്നിവർ സംസാരിച്ചു. തുടർന്ന് മുഖത്തല ശിവജിയുടെ സംഗീത സദസ് നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |