
അമ്പലപ്പുഴ : സംഗീത നാടക അക്കാദമിയുടെയും ആലപ്പുഴ സംസ്കൃതിയുടെയും കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടേയും പി.കെ. മെമ്മോറിയൽ ഗ്രന്ഥശാലയുടേയും സഹകരണത്തോടെ സംഘടിപ്പിച്ച കേരള നടനം ശില്പശാലക്കു തുടക്കമായി. നൃത്താദ്ധ്യാപിക കലാക്ഷേത്ര കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.പി.കൃഷ്ണദാസ് അദ്ധ്യക്ഷനായി. 24വരെ സ്വാതിതിരുനാൾ സംഗീത കോളേജ് റിട്ട.പ്രൊഫ. ലേഖ തങ്കച്ചിയുടെ നേതൃത്വത്തിലാണ് ശില്പശാല നടത്തപ്പെടുന്നത്. എച്ച്. സുബൈർ സ്വാഗതം പറഞ്ഞു. പ്രൊഫ. എൻ. ഗോപിനാഥപിള്ള , രമേശ് മേനോൻ , രോഷ്‌നി ആർ.മേനോൻ , കങ്ങഴ ചെല്ലപ്പൻപിള്ള ,വ്യന്ദ സന്തോഷ് , എ. ടി .മുരളീധരൻ , എൻ.എസ്. ഗോപാലകൃഷ്ണൻ ,അൻസർ ഷെരീഫ് , ഹരിപ്പാട് ശാന്തകുമാരി , പത്മകുമാരി ചോപ്പനാട് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |