ആലപ്പുഴ : ചേർത്തല ബാറിലെ അഭിഭാഷകനും, ഭാരതീയ അഭിഭാഷക പരിഷത്ത് ചേർത്തല യൂണിറ്റ് സെക്രട്ടറിയും, ബാലഗോകുലം ചേർത്തല താലൂക്ക് അദ്ധ്യക്ഷനുമായ അഡ്വ. ബിജു എം വേലായുധനെതിരെ കള്ളക്കേസെടുക്കുകയും അദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമം കാട്ടുകയും ചെയ്ത പൊലീസ് നടപടിയെ ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ കമ്മിറ്റി അപലപിച്ചു. പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഡ്വ. പ്രേം കുമാർ കാർത്തികേയൻ, ജില്ലാ സെക്രട്ടറി അഡ്വ. എസ് മണികണ്ഠൻ, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. രാജേഷ്, അഡ്വ. വിജയകുമാർ, അഡ്വ.ബാലാനന്ദൻ, അഡ്വ.നിഷ, അഡ്വ. ബിന്നി ജോസഫ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |