വടകര : ഭൗമ ദിനാചരണത്തിന്റെ ഭാഗമായി ഒയിസ്‌ക ഓർക്കാട്ടേരി ചാപ്റ്റർ മുഴുവൻ മെമ്പർമാരുടെ വീടുകളിലും, ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത്സെന്ററിന്റെ പരിസരത്തെ വിവിധ ഇടങ്ങളിലും പറവകൾക്കൊരു കുടിനീർ പദ്ധതി നടപ്പിലാക്കി. ഹെൽത്ത് ഇൻസ്പെക്ടർ സി രാജീവ് ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡൻറ് പ്രജിത്ത് സ്നേഹശ്രീ അദ്ധ്യക്ഷത വഹിച്ചു. ഒ.കെ.ഭാസ്കരൻ,കുന്നോത്ത് ചന്ദ്രൻ ,രവീന്ദ്രൻ പട്ടറത്ത്,തെറ്റത്ത്ചന്ദ്രൻ ,ഷിജീഷ് മഠത്തിൽ, ഭവ്യ പ്രജിത്ത്, ശിവദാസ് കുനിയിൽ, ടി എൻ കെ പ്രഭാകരൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ചാപ്റ്റർ സെക്രട്ടറി കെ സുനിൽകുമാർ സ്വാഗതവും, കെ കെ റഹീം നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |