ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് സ്‌നേഹവീട്, പകൽ പരിപാലന കേന്ദ്രം വകയായി സ്‌നേഹസ്പർശം പാലിയേറ്റിവ് യൂണിറ്റിലെ അഞ്ചു കിടപ്പു രോഗികൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. കട്ടിലുകൾ പാലിയേറ്റിവ് പ്രവർത്തകർക്ക് കൈമാറി പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.അരുണ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ വി.സി.ഉണ്ണികൃഷ്ണൻ, പാലിയേറ്റിവ് നേഴ്സ് പി.ജയന്തി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എം.എൻ.ഗോപാലകൃഷ്ണൻ, അലീഷ, കെയർ ടേക്കർ ദിവ്യ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |