തിരുവല്ല : ചൂട് കൂടിയതോടെ എ.ടി.എം കൗണ്ടറിന്റെ അകത്തും പാമ്പ് ഇടംപിടിച്ചു. തിരുവല്ല കുറ്റപ്പുഴയിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ എ.ടി.എം കൗണ്ടറിലാണ് ഇന്നലെ വൈകിട്ട് ഏഴരയോടെ പാമ്പ് കയറിയത്. എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാൻ എത്തിയ കുറ്റപ്പുഴ സ്വദേശിയാണ് പാമ്പിനെ കണ്ടത്. ആളനക്കം കേട്ടതോടെ പാമ്പ് എ.ടി.എം സ്ഥാപിച്ചിരുന്ന മുറിയുടെ മൂലയിൽ ഒളിച്ചു. ഇയാൾ പുറത്തിറങ്ങി ബഹളം വച്ചതോടെ സമീപവാസികളും എത്തി. ഇതേ തുടർന്ന് എ.ടി.എം പുറത്തുനിന്ന് അടച്ചിട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |